പള്ളിക്കര പിണർമുണ്ട ഭാഗങ്ങളിൽ കുടിവെള്ളമില്ല. ജലജീവൻ പദ്ധതിയും പാതിവഴിയിൽ




കുന്നത്തുനാട് പഞ്ചായത്തിലെ പള്ളിക്കര മേഖലകളിൽ കുടിവെള്ളക്ഷാമം കനക്കുന്നു. അംബേദ്കർ കോളനി,നടുമോൾ കോളനി,പുത്തേത്തുമുകൾ,പള്ളിമുകൾ കോളനി എന്നിവടങ്ങളാണ് വരൾച്ചയുടെ കൊടുംദുരിതം അനുഭവിക്കുന്നത്.മാസങ്ങളായി പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണ്.ജലജീവൻ പദ്ധതി അടക്കുള്ള പദ്ധതികളും വാട്ടർ അതോററ്റിയുടെ കുടിവെള്ളവിതരണം വരെ ഇവിടങ്ങളിൽ എത്തുന്നില്ല.ജലവിതരണ പൈപ്പ്ലൈൻ സ്ഥാപിക്കുവാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ അനുമതിപോലും ലഭിച്ചിട്ടില്ല.


ജലജീവൻ പദ്ധതിയുടെ ജലവിതരണം പരിധി കഴിഞ്ഞു.ഇനിയും പദ്ധതി വ്യാപിപ്പിക്കണമെങ്കിൽ വലിയ പൈപ്പുകൾ സ്ഥാപിക്കേണ്ടി വരും.ഇസ്റ്ററും വിഷുവും റംസാനും ആഘോഷിക്കേണ്ട പ്രദേശത്ത് വരൾച്ചയിൽ മുങ്ങിയ ദിനങ്ങളാണ് കഴിഞ്ഞുപോയത്.എത്രയും വേഗം അധികൃതർ ഇടപെട്ട് പ്രതിസന്ധിയ്ക്ക് പരിഹാരം കാണണമെന്നും ഇല്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും നാട്ടുകാർ അറിയിച്ചു.