KERALA

കോലഞ്ചേരി മെഡിക്കൽ കോളേജിൽ ലോക ഹൃദയ ദിനാചരണം

കോലഞ്ചേരി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു എം.ഒ.എസ്.സി മെഡിക്കൽ കോളേജ്
ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ 29 സെപ്റ്റംബർ 2023 ന് ബോധവത്ക്കരണം നടത്തി. രാവിലെ 10 മണിക്ക് ഫ്ളാഷ് മോബോടുകൂടി തുടങ്ങിയ പരിപാടി, ആശുപത്രി സി.ഇ.ഒ. ജോയി പി. ജേക്കബ് ഉദ്ഘാടനം ചെയ്തു.

കാർഡിയോളജി വിഭാഗം മേധാവി ഡോ. ഈപ്പൻ പുന്നൂസ് ആമുഖ സംഭാഷണം നടത്തി.എം.ഒ.എസ്.സി. യിലെ പ്രിസിഷൻ ആൻജിയോപ്ളാസ്റ്റിയുടെ 10 വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചും,

ഹൃദ്രോഗ പ്രതിരോധ അവബോധത്തിന്റെ ആവശ്യകതയെക്കുറിച്ചും ചീഫ് ഇൻറർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ലൂയി ഫിഷർ സംസാരിച്ചു. കൂടാതെ പ്രിസിഷൻ ആൻജിയോപ്ളാസ്റ്റിക്ക് വിധേയരായ ആദ്യ നൂറു രോഗികളുടെ പുന:സമാഗമവും അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കലും നടന്നു.

ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാൻ ഭക്ഷണക്രമത്തിൽ ചെറുധാന്യങ്ങൾ (മില്ലറ്റ്സ്) ഉൾപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചു മില്ലറ്റ് മിഷൻ റിസോഴ്സ് സംഘം മേധാവി ശ്രീ. ദീപാലയം ധനപാലൻ സംസാരിച്ചു. തുടർന്ന് സി.വി.ടി.എസ് അസോസിയേറ്റ് പ്രൊഫസർ ഡോ. സുജിത്ത് അലക്സാണ്ടർ കുര്യൻ നന്ദി പ്രകാശനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button