KERALA

ലോകത്തിലെ ഏറ്റവും വലിയ ഔഷധ സസ്യ വിതരണം കിഴക്കമ്പലം സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിൽ നടന്നു

കൊച്ചി: സുസ്ഥിര ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനായി കിഴക്കമ്പലം സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന് (സിബിഎസ്ഇ) ചുറ്റുമുള്ള 18 സ്കൂളുകൾക്ക് 160 ഇനത്തിലുള്ള 15,000 ഔഷധത്തൈകൾ വിതരണം ചെയ്താണ് റിക്കാർഡിൽ ഇടം പിടിച്ചത്. കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറോന പള്ളി ഹാളിൽ 2023 സെപ്തംബർ 29 ന് ഉച്ചയ്ക്ക് 1.30 ന് നടന്ന ചടങ്ങിൽ ഗിന്നസ് സുനിൽ ജോസഫ്, ചീഫ് എഡിറ്റർ & ഇന്റർനാഷണൽ ജൂറി, യു ആർ എഫ് കൊൽക്കത്ത റിക്കാർഡ് പ്രഖ്യാപനം നടത്തി. എറണാകുളം-അങ്കമാലി മേജർ അതിരൂപത ആർച്ച് ബിഷപ്പ് എമിരിറ്റസ്, മാർ ആന്റണി കരിയിൽ യു.ആർ.എഫ് സർട്ടിഫിക്കറ്റ് സ്കൂൾ മാനേജർ ഫാ.ഫ്രാൻസിസ് അരീക്കലിന് കൈമാറി.

ഈ പദ്ധതി ലക്ഷ്യമിടുന്നത് പച്ചമരുന്നുകളുടെ ഗുണങ്ങൾ സമൂഹത്തിലത്തിക്കുന്നതിനാണ്.ജൈവവൈവിധ്യം, വായു ശുദ്ധീകരണം, മൊത്തത്തിലുള്ള പാരിസ്ഥിതിക ആരോഗ്യം എന്നിവയ്ക്ക് സംഭാവന നൽകുന്ന ഔഷധത്തൈകൾ ആവാസവ്യവസ്ഥയുടെ ഒരു സുപ്രധാന ഭാഗമാണ്. ഔഷധസസ്യങ്ങൾ വിതരണം ചെയ്യുന്നതിലൂടെ, ഔഷധസസ്യങ്ങൾ രോഗങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരങ്ങളുടെ ഉറവിടമാണെന്നും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ അത് നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും ബോധവത്കരിക്കുകയാണ് സ്കൂൾ ലക്ഷ്യമിടുന്നത്.

ഔഷധത്തൈകൾ നട്ടുപിടിപ്പിക്കുന്നതിലൂടെ പ്രയോജനപ്പെടുന്ന ഹരിത ഇടങ്ങൾ സൃഷ്ടിക്കാൻ കഴിയും.ഇതോടൊപ്പം സ്കൂളിന്റെ നവീകരിച്ച വെബ്‌സൈറ്റും ലോഞ്ച് ചെയ്തു പി.വി. ശ്രീനിജൻ എം.എൽ.എ, കിഴക്കമ്പലം സ്കൂൾ മാനേജർ ഫാ.ഫ്രാൻസിസ് അരീക്കൽ, പ്രിൻസിപ്പൽ ഗ്രേസി ആനന്ദ്, അഡ്മിനിസ്‌ട്രേറ്റീവ് കോ-ഓർഡിനേറ്റർ ഫാ.റോബിൻ വാഴപ്പിള്ളി, ട്രസ്റ്റി ബാബു ആന്റണി, ട്രസ്റ്റി ലിജോ ജോസ്, ഹെഡ് ഗേൾ കുമാരി ഡോണ എലിസബത്ത്.ഹെഡ് ബോയ് ദേവനാഥ് എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button