സഹകാർ മെഡിക്കൽ സ്റ്റോർ കോലഞ്ചേരിയിലും; ഇംഗ്ലീഷ് മരുന്നുകൾക്ക് വൻവിലക്കുറവ്




കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴിൽ ആരംഭിച്ചിരിക്കുന്ന ‘സഹകാർ മെഡിക്കൽ & സർജിക്കലിന്റെ’ ബ്രാഞ്ച് കോലഞ്ചേരിയിൽ ആരംഭിച്ചു.കോലഞ്ചേരി-പെരുമ്പാവൂർ റോഡിൽ വ്യാപാരഭവൻ ഓഡിറ്റോറിയത്തിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് മെഡിക്കൽ സ്റ്റോർ പ്രവർത്തിക്കുന്നത്.
പ്രമുഖ ബ്രാന്റുകളുടെ ഇംഗ്ലിഷ് മരുന്നുകൾക്ക് 15% മുതൽ 60% വരെയാണ് ഇവിടെ കിഴിവ് ലഭിക്കുക.
ആദ്യമായാണ് മരുന്നു വിതരണ രംഗത്ത് ഇത്രയുമധികം വിലക്കുറവുമായി ‘സഹകാർ മെഡിക്കൽ സ്റ്റോറുകൾ’ രംഗപ്രവേശനം ചെയ്തിരിക്കുന്നത്.കേരളത്തിലുടനീളം പഞ്ചായത്തടിസ്ഥാനത്തിലാണ് ഓരോ ഷോപ്പുകളും സഹകാർ തുറക്കുന്നത്.
സാധാരണ ബ്രാന്റഡ് മരുന്നുകൾ വിലക്കുറവിൽ എവിടെയും ലഭിക്കാറില്ല അതിനാൽ തന്നെ ജീവൻ രക്ഷാ മരുന്നുകൾക്ക് സഹകാറിൽ ലഭിക്കുന്ന വിലക്കുറവ് ഏവരെയും അതിശയിപ്പിക്കും. ഓർഡർ ചെയ്യുന്നതിനനുസരിച്ച് ഹോം ഡെലിവറിയും ഇവിടെ ലഭ്യമാണ്.വാഹനം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്- 9946431248 എന്ന നമ്പറിൽ ബന്ധപ്പെടുക

