KERALA
കണ്ടനാട് ഭദ്രാസന യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു




കോലഞ്ചേരി : മലങ്കര യാക്കോബായ സുറിയാനി സഭയുടെ കണ്ടനാട് ഭദ്രാസനത്തിലെ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മണിപ്പൂരിൽ ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് എതിരെയും,സ്ത്രീത്വത്തെ അപമാനിച്ച ഹീനപ്രവൃത്തിക്കെതിരെയും പ്രതിഷേധ ജ്വാല തെളിയിച്ചു.
കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു യൂത്ത് അസോസിയേഷന്റെ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ ജോബിൻസ് ഇലഞ്ഞിമറ്റത്തിൽ, ഫാ സന്തോഷ് തെറ്റാലിൽ, ഫാ ജിജിൻ പാപ്പനാൽ, ഫാ. റോഷൻ തച്ചേത്, ഫാ. എൽദോ മണപ്പാട്ട്, ഫാ കുര്യാക്കോസ് കാട്ടുപാടം,ജെയ്സ് ഐസക്ക്,ദീപു കുര്യാക്കോസ്, അജിത്ത് മാമലശ്ശേരി,എൽദോ നീറാമുകൾ, ബിജു മംഗലത്,ജോബി ജേക്കബ്,ജിത്തു ജോർജ്, ഷാരോൺ ഏലിയാസ് എന്നിവർ നേതൃത്വം നൽകി

