CRIME
പ്രായപൂർത്തിയാകാത്ത കാഴ്ച വൈകല്യമുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ


പ്രായപൂർത്തിയാകാത്ത കാഴ്ച വൈകല്യമുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ . കോട്ടയം കൂട്ടിക്കൽ യേന്തയാർ കരയിൽ കല്ലുപുരയ്ക്കൽ ജീമോൻ (42) നെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പാടുന്ന പാട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാക്കിത്തരാമെന്നു പറഞ്ഞാണ് ഇയാൾ അടുത്തുകൂടിയത്. ചിത്രികരണത്തിനെന്നു പറഞ്ഞ് ചെറായിയിൽ എത്തിക്കുകയായിരുന്നു. കൂടെ അതിജീവിതയുടെ അമ്മയും സഹോദരനുമുണ്ടായിരുന്നു. ഇവർ അടുത്തില്ലാതിരുന്ന സമയത്ത് ഹോട്ടൽ മുറിയിൽ വച്ച് ഇയാൾ പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിക്കുകയായിരുന്നു.ഇൻസ്പെക്ടർ യു ബി വിപിൻകുമാർ , എസ്.ഐ ടി.എസ് സനീഷ് , എ.എസ്.ഐ കെ.എസ് സരീഷ് ,സി.പി. ഒമാരായ ദേവഷൈൻ, ദീപക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.