KERALA
മണ്ണിടിച്ചിൽ ഭീഷണി : കാണിനാട് മൂന്ന് കുടുംബങ്ങൾ അപകടാവസ്ഥയിൽ








വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ കാണിനാട് നാലാം വാർഡിൽപ്പെട്ട മൂന്ന് കുടുംബങ്ങൾ മിണ്ണിടിച്ചിൽ ഭീഷണിയിൽ. ചേരംകുഴി മോളത്ത് കാളിക്കുട്ടിയുടെ വീടിന്റെ പിൻഭാഗത്തെ കരിങ്കൽകെട്ട് ന്നലെ രാത്രി രണ്ട് മണിയോടെ മഴയിൽ തകർന്നതോടെയാണ് താഴെയുള്ള രണ്ട് വീടുകളും അപകടാവസ്ഥയിലായത്.മുകളിൽ നിന്നുള്ള മണ്ണിടിഞ്ഞ് വീണ് താഴെയുള്ള അരീപ്പാറയിൽ സുകുമാരന്റെ കിണർ മൂടിപ്പോയി. ഇരുപത് മീറ്ററോളം ഉയരത്തിലുള്ള കാളിക്കുടിയുടെ വീട് ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഇങ്ങനെ സംഭവിച്ചാൽ അടിവാരത്തിലുള്ള രണ്ട് വീടുകളുടെ മുകളിലേയ്ക്കായിരിക്കും മണ്ണും വീടും തകർന്നു വീഴുക.
അപകടസ്ഥിതി കണക്കിലെടുത്ത് ഇവർ ഇപ്പോൾ തൊട്ടുത്ത ബന്ധുവീട്ടിലേയ്ക്ക് താമസം മാറിയിരിക്കുകയാണ്.



