KERALA
കോലഞ്ചേരി ജംഗ്ഷനില്‍ അവശ നിലയില്‍ കണ്ടെത്തിയ കുടുംബനാഥന് മരിച്ചു




കോലഞ്ചേരി ജംഗ്ഷനില്‍ അവശ നിലയില്‍ കണ്ടെത്തിയ കുടുംബനാഥന് മരിച്ചു. പത്താംമൈല്‍ കക്കാട്ടില്‍ സുരേഷ് (40) ആണ് മരിച്ചത്. വീടുകളിലെത്തി കത്തി വിറ്റ് ജീവിച്ചിരുന്ന സുരേഷ് കോലഞ്ചേരി ജംഗ്ഷനില്‍ സ്കൂളിനു മുമ്പില്‍ കുഴഞ്ഞു വീണു കിടക്കുകയായിരുന്നു. എന്നാല്‍ മദ്യപിച്ച് കിടക്കുകയാണെന്ന ധാരണയില്‍ ആളുകള്‍ ശ്രദ്ധിച്ചില്ല.
യാത്രക്കാര്‍ വിളിച്ചു പറഞ്ഞതനുസരിച്ചെത്തിയ പുത്തന്കുിരിശ് പോലീസാണ് ഇയാളെ മൂവ്വാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ രണ്ടു മണിയോടെ എത്തിച്ചത്.
വൈകിട്ടോടെ മരിച്ചു. ഹൃദയാഘാതം മൂലമായിരിക്കാം മരണമെന്ന് കരുതപ്പെടുന്നു. ഭാര്യ ശ്രീദേവി. മക്കള്‍: ശരത്, ശരണ്യ, അച്ചു. മരുമകള്‍: സുജ. സംസ്ക്കാരം നടത്തി.