KERALALOCAL

സ്കൂൾ ബസിന് പിന്നിൽ മിനി ലോറി ഇടിച്ചു : വിദ്യാർത്ഥികൾക്ക് പരിക്ക്

ബാലരാമപുരത്ത് സ്കൂൾ ബസിന് പിന്നിൽ മിനി ലോറി ഇടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക് പറ്റി. ആരുടെയും പരിക്ക് ​ഗുരുതരമല്ല. നെല്ലിമൂട് സ്റ്റെല്ലാ മേരി എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരിക്ക് പറ്റിയത്. ഇന്ന് രാവിലെ സ്കൂളിലേക്ക് വരുന്നതിനിടയിലായിരുന്നു സംഭവം.നിർത്തിയിട്ടിരുന്ന ബസിന് പിന്നിലേക്കാണ് തമിഴ് നാട്ടിൽ നിന്നും വന്ന ലോറി വന്നിടിക്കുന്നത്.

ലോറിയുടെ മുൻ ഭാ​ഗത്ത് ചെറിയ തകരാർ സംഭവിച്ചിരുന്നു. ലോറി ഡ്രൈവറുടെ രണ്ട് കാലുകൾക്കാണ് പരിക്കുളളത്. ലോറിയിൽ കുടുങ്ങി കിടന്ന ഡ്രൈവറെ നാട്ടുക്കാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. സ്കൂൾ ബസിലെ പിൻ ഭാ​ഗത്ത് ഇരുന്ന എട്ട് കുട്ടികൾക്ക് പരിക്ക് ഏറ്റു. സമീപത്തുളള ആശുപത്രിയിലേക്ക് കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ പരിക്ക് ​ഗുരുതരമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button