

മുവാറ്റുപുഴ ആറിൽ മൃതദേഹം കണ്ടെത്തി. ജനത റോഡിലെ കുറ്റിയാടി കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ആനിക്കാട് സ്വദേശി അപ്പുവിന്റെ മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുപത്തി മൂന്നാം തിയതി വൈകിട്ടോടു കൂടിയാണ് അപ്പുവിനെ കാണാതായത്. അന്ന് തന്നെ പോലീസിൽ പരാതി കൊടുത്തിരുന്നു. അന്ന് രാത്രിയോട് തന്നെ പരിശോധന തുടങ്ങി എങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല.


ഇന്നലെ വൈകീട്ട് അപ്പുവിന്റെ കുടയും ചെരുപ്പും ജനത റോഡിന് സമീപമുളള കടവിൽ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കടവിൽ പരിശോദന നടത്തിയത്. സ്കൂബ ഡൈവ് അടക്കമുളളവരെ കൊണ്ടുവന്ന് പരിശോദന നടത്താൻ ഇരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണൊ കാൽ വഴുതി വീണതാണോ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തിയിട്ടില്ല.


മൃതദേഹം അഴുകി തുടങ്ങുന്നതിന് മുൻപ് തന്നെ കണ്ടെത്തിയത് കൊണ്ട് അപ്പുവിന്റേത് തന്നെയാണെന്ന് തിരിച്ചറിയാൻ സാധിച്ചു. പോസ്റ്റുമാട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണപ്പെട്ട സാഹചര്യവും രീതിയും തിരിച്ചറിയാനും കണ്ടുപിടിക്കാനും കഴിയുകയൊളളു. മൃതദേഹം മുവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.





