കളിത്തോക്ക് ചൂണ്ടി മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ഭയപ്പെടുത്തിയ കിഴക്കമ്പലം സ്വദേശി അറസ്റ്റിൽ


മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ കളിത്തോക്ക് ചൂണ്ടി ഭയപ്പെടുത്തുകയും കയ്യിൽപ്പിടിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. കിഴക്കമ്പലം പാണാപ്പറമ്പത്ത് വീട്ടിൽ ആൽബിൻ തോമസ് (33) നെയാണ് തടിയിട്ട പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കിഴക്കമ്പലം വയലോരത്ത് കാറിൽ അച്ഛനോടൊപ്പം എത്തിയതാണ് കുട്ടി. കുട്ടിയെ കാറിലിരുത്തി അച്ഛൻ കടയിലേക്ക് പോയി. ഈ സമയം ബൈക്കിൽ എത്തിയ ആൾ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കൈക്ക് പിടിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഇയാൾ കടന്നു കളഞ്ഞു.
പോലീസ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
ഇൻസ്പെക്ടർ ആർ.മനോജ് കുമാർ, എസ്.ഐ പി.എം.റാസിഖ്, എ.എസ്.ഐ സി.എ.ഇബ്രാഹിം കുട്ടി, സീനിയർ സി.പി.ഒ മാരായ വി.എസ്.ആനന്ദ്, സി.എം.കരീം, ഏ.ആർ.ജയൻ സി.പി.ഒ മാരായ വിപിൻ എൽദോസ്, അരുൺ.കെ.കരുൺ, എം.എസ്.നൗഫൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു

