NATIONAL
രാഹുലിന് 3 വർഷത്തേക്കു പാസ്പോർട്ട് ലഭിക്കും; എൻ ഒ സി ആവശ്യം കോടതി അംഗീകരിച്ചു




രാഹുലിന് 3 വർഷത്തേക്കു പാസ്പോർട്ട് ലഭിക്കും; എൻ ഒ സി ആവശ്യം കോടതി അംഗീകരിച്ചു.
പുതിയ പാസ്പോർട്ടിനു എതിർപ്പില്ലാ രേഖ(എൻഒസി) നൽകണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആവശ്യം ഡൽഹി റോസ് അവന്യു കോടതി അംഗീകരിച്ചു. 3 വർഷത്തേക്കു പാസ്പോർട്ട് ലഭിക്കും. ശേഷം, പാസ്പോർട്ട് പുതുക്കാൻ രാഹുൽ വീണ്ടും കോടതിയെ സമീപിക്കണം.


10 വർഷത്തേക്ക് എൻ ഒ സി നൽകണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. എന്നാൽ, രാഹുൽ വിദേശത്തേക്കു പോകുന്നതു നാഷനൽ ഹെറാൾഡ് കേസിന്റെ തുടർ നടപടികളെ ബാധിക്കുമെന്നു കേസിലെ പരാതിക്കാരനായ സുബ്രഹ്മണ്യൻ സ്വാമി എതിർപ്പറിയിച്ചിരുന്നു.