ഐക്കരനാട് ഗ്രാമ പഞ്ചായത്ത് മാലിന്യ സംസ്കരണത്തിൽ ഏറ്റവും പുതിയ ചുവടുവെയ്പ്പിന്റെ ഭാഗമായി മാറുന്നു




മാലിന്യ സംസ്കരണത്തിൽ ഏറ്റവും പുതിയ ചുവടുവെയ്പ്പിന്റെ ഭാഗമായി ഐക്കരനാട് പഞ്ചായത്ത്. ഹരിതമിത്രം പദ്ധതിയിലൂടെ
ഗ്രാമം പൂർണ്ണമായും മാലിന്യമുക്ത പ്രദേശമാക്കുകയാണ് ലക്ഷ്യം.മാലിന്യ സംസ്കരണത്തിൽ ഏറ്റവും പുതിയ ചുവടുവെയ്പ്പാണ് ഹരിതമിത്രം പദ്ധതി.സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം ആപ്പ് ഉപയോഗിച്ച് പഞ്ചായത്തിലെ എല്ലാവീടുകളിലും, സ്ഥാപനങ്ങളിലും QR കോഡ് പതിപ്പിക്കലും, വിവരശേഖരണവും ഇതിനോടാനുബന്ധിച്ചു നടക്കും.
പദ്ധതിയുടെ പഞ്ചായത്ത് തല ഉത്‌ഘാടനം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ് നിർവഹിച്ചു.പഞ്ചായത്തിലെ എല്ലാ വിഭാഗത്തിൽ ഉള്ളവരും ഈ പ്രവർത്തനത്തിൽ പഞ്ചായത്തിനോട് സഹകരിക്കണമെന്നും വൈസ് പ്രസിഡന്റ് ആവശ്യപ്പെട്ടു.പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, ഹരിതകർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.



