ഫോർമാലിൻ വെള്ളമാണെന്ന് കരുതി മദ്യത്തിൽ ചേർത്ത് കഴിച്ചു. ഒരാൾ മരിച്ചു




റബർ തോട്ടത്തിൽ ജോലിക്കായി എത്തിയ നാലുപേർ ചേർന്ന് കോഴികൂട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ വെള്ളമാണെന്ന് കരുതി മദ്യത്തിൽ ചേർത്ത് കഴിച്ച് അവശനിലയിൽ ചികിത്സയിലിരിക്കെ ഒരാൾ മരിച്ചു.
ഇലഞ്ഞി ആലപുരത്താണ് സംഭവം.തലയോലപ്പറമ്പ് കൈപ്പെട്ടിയിൽ ജോസുകുട്ടിയാണ് മരിച്ചത് .മറ്റുള്ളവർ അപകടനില തരണം ചെയ്തു.


ബുധനാഴ്ചയാണ് ജോസുകുട്ടിയും കൂടെ മൂന്നുപേരും ഇലഞ്ഞി ആലപുരത്തുള്ള സ്വകാര്യ വ്യക്തിയുടെ റബറിന് ഷെയ്ഡ് ഇടുന്ന ജോലിക്കായി എത്തിയത് റബർതോട്ടത്തിന് സമീപമുള്ള കോഴിഫാമിനോട് ചേർന്ന് ഇരുന്ന കുപ്പിയിൽ ഇരുന്നത് വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഇവർ കൊണ്ടുവന്ന മദ്യത്തിൽ ചേർത്ത് കഴിക്കുകയും ചെയ്തു.


നാലുപേർക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി
ജോസുകുട്ടിയുടെ നില ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി .ഇവിടെ വച്ചാണ് മരണം സംഭവിക്കുന്നത്