GLOBAL
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; നിയന്ത്രണം ഏറ്റെടുത്ത് സൈന്യം




സമാധാനാന്തരീക്ഷം നിലനിന്നിരുന്ന മണിപ്പൂരില്‍ ഇന്നു വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു.
ഇംഫാലിലെ ന്യൂചെക്കോണ്‍ പ്രദേശത്തെ മെയ്ദി, കുക്കി സമുദായങ്ങളിലെ ഒരു വിഭാഗം ഏറ്റുമുട്ടുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഇന്നത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.
പ്രദേശത്ത് അര്‍ദ്ധ സൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്.


വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി.
നേരത്തെ ഈ മാസം മൂന്നിനാണ് കുക്കി- മേയ്ദി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.

