കോലഞ്ചേരിയിൽ കാർ അപകടം: രക്ഷപ്പെട്ടത് ഒരു കുടംബത്തിലെ ആറ് പേർ




കോലഞ്ചേരിയിൽ യോഗാസെന്ററിന് സമീപം ദേശീയപാതയിൽ നടന്ന കാർ അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടത് ഒരുകടുംബത്തിലെ ആറ്പേർ. രണ്ട് കൊച്ചു കുട്ടികൾ അടക്കമുള്ള കുടുംബം സഞ്ചരിച്ച കാറാണ് ഉച്ചയ്ക്ക് 12 മണിയൊടെ അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്.
അടിമാലിയിൽ നിന്നും ചേർത്തലയിലുള്ള മരണവീട്ടിലേയ്ക്ക് പോകുന്ന വഴിയിൽ കോലഞ്ചേരിയിൽ വച്ച് കാർ ഡ്രൈവർ മയക്കത്തിലാവുകയും നിയന്ത്രണം വിട്ട കാർ റോഡിന്റെ ഇടതുവശത്തായി പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ ഇടിച്ച് തൊട്ട് ചേർന്ന ഇലക്ട്രിക് പോസ്റ്റിൽ ഇിടിച്ച് നിന്നു.
അപകടസമയത്ത് കാറിലുണ്ടായിരുന്നവർ ഭയന്നുപോയെങ്കിലും രക്ഷപെട്ട ആശ്വാസത്തിലായിരുന്നു ഇവർ.
ഏറെ തിരക്കേറിയ കോലഞ്ചേരി പട്ടണത്തിൽ നിന്നും ഏതാനും മീറ്ററുകൾ മാറിയാണ് അപകടം നടന്നത്.
ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് വട്ടം ഒടിഞ്ഞു.
കെഎസ്ഇബി പോസ്റ്റുകൾ മാറി വൈദ്യുതിബന്ധം പുന:സ്ഥാപിച്ചു. പിന്നീട് പുത്തിൻകുരിശ് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.



