KERALA

ലഹരിക്കെതിരെ റീൽസ് കോമ്പറ്റീഷനുമായി യൂത്ത് കോൺഗ്രസ്

കോലഞ്ചേരി: യൂത്ത് കോൺഗ്രസ്‌ കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന, 100 ദിന ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള റീൽസ് കോമ്പറ്റീഷൻ തുടക്കം കുറിച്ചു. ബഹുമാനപ്പെട്ട മൂവാറ്റുപുഴ MLA അഡ്വക്കേറ്റ്: മാത്യു കുഴൽനാടൻ പോസ്റ്റർ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.

നിയോജകമണ്ഡലം പ്രസിഡൻ്റ് ജെയ്സൽ ജബ്ബാർ അധ്യക്ഷനായി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബി പൊങ്ങനത്തിൽ മുഖ്യാതിഥിയായി.

നിയോജകമണ്ഡലം ഭാരവാഹികളായ ബിനിൽ ചാക്കോ,സിജു കടക്കനാട്, അജോ മനിച്ചേരിൽ,അമൽ അയ്യപ്പൻകുട്ടി,ജോബിൻ ജോർജ്ജ്,എമി കെ എൽദോ,മണ്ഡലം പ്രസിഡൻ്റുമാരാ എൽദോസ് ബാബു,അഖിൽ അപ്പു തുടങ്ങിയവർ പങ്കെടുത്തു.

വിവിധ സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ള മത്സരത്തിൽ ഏപ്രിൽ 23 വരെയാണ് എൻട്രികൾ സ്വീകരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് 99611 95801,906133501,94009 87665,9447726469 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button