KERALA
പഴന്തോട്ടത്ത് വൈദ്യുതി ലൈനിലേയ്ക്ക് മരം മറിഞ്ഞു






പഴന്തോട്ടം കവലയിൽ നിന്നിരുന്ന വാകമരം 11 കെ വി വൈദ്യുതിലൈനിലേയ്ക്ക് മറിഞ്ഞു വീണു.ലൈൻ പൊട്ടിവീഴാതിരുന്നത് വലിയ അപകടം ഒഴിവാക്കി.കെഎസ്ഇബി ജീവനക്കരെത്തി വൈദ്യുതി ബന്ധം വേർപെടുത്തിയതിനെതുടർന്ന് പട്ടിമറ്റം ഫയർഫോഴ്സെത്തിയാണ് മരം മുറിച്ച് അപകടാവസ്ഥനീക്കം ചെയ്തത്.
മരത്തിന്റെ വലിയ ശാഖയാണ് അടർന്ന് വീണ് വൈദ്യുതിലൈനിൽ തട്ടിനിന്നത്.ഗതാഗത തടസ്സവും ഇതുമൂലം ഉണ്ടായിരുന്നു.
ഫയർ & റെസ്ക്യൂ ഓഫീസർ റെജുമോൻ കെ യു, ഫയർ & റെസ്ക്യൂ ഓഫീസർമാരായ. വി ജി വിജിത് കുമാർ,വിഷ്ണു എസ്, പി പി ഷിജിൻ എന്നിവരാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്.

