LOCAL
പൂത്തൃക്ക ബ്ലോക്ക് തല കിസാൻ മേള


കോലഞ്ചേരി: സംസ്ഥാന കൃഷിവകുപ്പിൻ്റെ പൂത്തൃക്ക ബ്ലോക്ക് തല കിസാൻ മേള പി.വി.ശ്രീനിജിൻ എം.എൽ എ.ഉദ്ഘാടനം ചെയ്തു.തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ.പ്രകാശ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഇന്ദു.പി.നായർ പദ്ധതി വിശദീകരണം നടത്തി. പൂതൃക്ക പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.വർഗീസ്, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജൂബിൾ ജോർജ്, രാജമ്മ രാജൻ, ബ്ലോക്ക് മെമ്പർമാരായ രാഖി പി.എസ്,ഷൈജ റെജി,ബേബി വർഗീസ്,ഓമന നന്ദകുമാർ,കൃഷി അസി.ഡയറക്ടർ മിനി എം.പിള്ള, റ്റി എം.മീര തുടങ്ങിയവർ പ്രസംഗിച്ചു.