ബ്രഹ്മപുരം തീപിടിത്തം;ആരോഗ്യ സർവേ ആരംഭിച്ചു;1576 പേരുടെ വിവരങ്ങൾ ശേഖരിച്ചു
ഡിജിറ്റലായാണ് ഡാറ്റ ശേഖരിച്ചത്. ഇതുവരെ 1576 പേരുടെ വിവരങ്ങൾ ശേഖരിച്ചു


തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിൽ ആരോഗ്യ സർവേ ആരംഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഡിജിറ്റലായാണ് ഡാറ്റ ശേഖരിച്ചത്. ഇതുവരെ 1576 പേരുടെ വിവരങ്ങൾ ശേഖരിച്ചു. ഇന്നലെ വരെ 1249 പേർ ചികിത്സ തേടി. മൊബൈൽ ക്ലിനിക്കുകളിലായി 178 പേർ ചികിത്സ തേടി.
കഴിഞ്ഞ ദിവസം പുക ശ്വസിച്ച് ഒരാൾ മരിച്ചെന്ന വാർത്തയിൽ ഡെത്ത് ഓഡിറ്റ് നടത്താൻ നിർദേശിച്ചതായും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എറണാകുളം വാഴക്കാലയിൽ പട്ടത്താനത്ത് വീട്ടില്‍ ലോറന്‍സ് ജോസഫ് (70) ആണ് മരിച്ചത്. പുക ശ്വസിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതതെന്ന് ആരോപണം ഉയർന്നിരുന്നു.
അതേസമയം, ബ്രഹ്മപുരം വിഷയത്തിൽ പ്രതിപക്ഷ നേതാവ് അവാസ്തവമായ കാര്യങ്ങൾ പറയുന്നതായി മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് താൻ പറഞ്ഞതായാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാൽ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഈ മാസം അഞ്ചാം തീയതി നടത്തിയ വാർത്താ സമ്മേളനവും വീണാ ജോർജ് വീണ്ടും പ്രദർശിപ്പിച്ചു.