

ഇതര സംസ്ഥാന തൊഴിലാളി ഓടിച്ചിരുന്ന ബൈക്കുമായാണ് ആംബുലൻസ് കൂട്ടിയിടിച്ചത്.
പുത്തൻകുരിശ് വരിക്കോലിയ്ക്ക് സമീപമാണ് സംഭവം. പുത്തൻകുരിശിൽ നിന്നും തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റയാളെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകും വഴിയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്.


തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ പുറ്റുമാനൂർ സ്വദേശി ദാവീദ്, കൂടെ ഉണ്ടായിരുന്ന അനിൽ ,ആംബുലൻസ് ഡ്രൈവർ, നേഴ്സ് , ബൈക്ക് യാത്രക്കാരനായ ഇതരസംസ്ഥാന തൊഴിലാളി എന്നിവരെയാണ് പരിക്കുകളോടെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിൽ ബൈക്ക് യാത്രക്കാരന്റെയും ആംബുലൻസ് രോഗിയുടെയും നില ഗുരുതരമാണ്

