KERALA
അനധികൃതമായി പടക്കം നിർമ്മിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്താൽ കർശന നടപിടി.കോടനാട് അനധികൃതമായി വിൽപനയ്ക്ക് സൂക്ഷിച്ച പടക്കം പോലീസ് പിടികൂടി.


അനധികൃതമായി വിൽപനയ്ക്ക് സൂക്ഷിച്ച പടക്കം കോടനാട് പോലീസ് പിടികൂടി. കൂവപ്പടി ചേരാനല്ലൂർ ഓച്ചാൻ തുരുത്തിൽ പള്ളിക്ക തോമസിന്റെ വീടിന് പുറകിലെ ഷെഡിൽ അനധികൃതമായി സൂക്ഷിച്ച നിലയിലാണ് പടക്കം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്തു. അമ്പതോളം ഗുണ്ടുകളും, ഓലപ്പടക്കങ്ങളും ചാക്കിൽ കെട്ടിവച്ച നിലയിലായിരുന്നു.എസ്.ഐ പി.ജെ കുര്യാക്കോസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അനധികൃതമായി പടക്കം നിർമ്മിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.