KERALA

കിറ്റെക്സിന്റെ തെലുങ്കാന വ്യവസായം ;എല്ലാം കണ്ടും ആലോചിച്ചും വേണമായിരുന്നു കേരളം വിടാൻ- എം സ്വരാജ്.

കേരളം വ്യവസായ സൗഹൃദഅന്തരീക്ഷം ആയിരിക്കുമ്പോൾ തന്നെയാണ് കിറ്റെക്സ് കിഴക്കമ്പലത്തുനിന്നും തെലുങ്കാനയിലേയ്ക്ക് പോയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റം​ഗം എം സ്വരാജ്.ജനകീയ പ്രതിരോധജാഥയ്ക്ക് കോലഞ്ചേയിൽ നൽകിയ സ്വീകരണ വേദിയിലാണ് കിറ്റെക്സിന്റെ നിലപാടുകളെ പരസ്യമായി വിമർശിച്ചത്.കേരളത്തിൽ വ്യാവസായം നടത്തി ലാഭമുണ്ടാക്കി കീശ നിറഞ്ഞു കഴിയുമ്പോൾ കേരളത്തെ തന്നെ വിലയ്ക്ക് വാങ്ങുന്ന രീതിയാണ് കിഴക്കമ്പലത്തെ മുതലാളിയുടേതെന്നും എം സ്വരാജ് തന്റെ പ്രസം​ഗത്തിൽ പറഞ്ഞു.കേരളത്തിലേയക്ക് ഏത് വ്യവസായിക്കും കടന്നു വരാമെന്നും ഇന്ത്യയിലെ മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമാണ് കേരളത്തിലതെന്നും എം സ്വരാജ് പറഞ്ഞു.

വീ‍‍ഡിയോ കാണുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button