ജമ്മു കാശ്മീരീനു പ്രത്യേക അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം സുപ്രീം കോടതി അംഗീകരിച്ചു.


എന്തുകൊണ്ടാണ് കാശ്മീരിന് പ്രതേക അധികാരം നൽകുന്ന അനുച്ഛേദം 370 ഇന്ത്യൻ ഭരണഘടനയിൽ ഉൾപെടുത്താൻ കാരണം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇന്ത്യയിൽ സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടങ്ങൾ ശക്തമായി. 1947 ഇൽ ബ്രിട്ടീഷ് ഗവണ്മെന്റ് ഇന്ത്യക്ക് സ്വാതന്ത്രം നൽകാനുള്ള നടപടികൾ ആരംഭിച്ചു. അതിനു നേതൃത്വം നൽകിയ വ്യക്തിയായിരുന്നു അന്നത്തെ വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭു. ഇന്ത്യക്ക് സ്വാതന്ത്രം നൽകുന്നതിനൊപ്പം ഇന്ത്യയെ ഇന്ത്യൻ യൂണിയൻ എന്നും പാക്കിസ്ഥാൻ എന്നും രണ്ടായി വിഭജിക്കുമെന്നും, നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യൻ യൂണിയനിലോ പാകിസ്ഥാനിലോ ലയിക്കാമെന്നും അല്ലെങ്കിൽ സ്വതന്ത്ര രാജ്യമായി നില്കാമെന്നുള്ള ഉള്ള പദ്ധ്യതി അദ്ദേഹം അവതരിപ്പിച്ചു. തിരുവിതാംകൂർ, ഹൈദരാബാദ് , ജ്യുനഹഡ്, കശ്മീർ തുടങ്ങിയ നാട്ടുരാജ്യങ്ങൾ സ്വാതന്ത്രമായി നിൽക്കാൻ തീരുമാനിച്ചു. കശ്മീർ ഒഴികെ ഉള്ള നാട്ടുരാജ്യങ്ങൾ പിന്നീട് ഇന്ത്യൻ യൂണിയനിൽ ലയിച്ചു. കശ്മീർ മുസ്ലിം ഭൂരിപക്ഷ പ്രദേശം ആയിരുന്നു എങ്കിലും അവിടത്തെ രാജാവ് ഹിന്ദുവായിരുന്ന രാജ ഹരി സിംഗ് ആയിരുന്നു .