GLOBALKERALANATIONAL

കുടിയേറ്റ നിയമം കർശനമാക്കുന്നു ഓസ്ട്രേലിയ

മെൽബൺ : ഓസ്ട്രേലിയൻ സർക്കാർ രാജ്യത്ത് രണ്ടു വർഷത്തിനുള്ളിൽ കൊടിയേറ്റത്തിന്റെ തോത് പകുതിയായി കുറയ്ക്കുമെന്ന് അറിയിച്ചു. സർക്കാർ തീരുമാനിച്ചിരിക്കുന്നത് 2025 ജൂണോടെ വാർഷിക കുടിയേറ്റം 250000 ആയി കുറയ്ക്കാനാണ്. ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് രാജ്യാന്തര വിദ്യാർത്ഥികൾക്കും കുറഞ്ഞ വൈവിധ്യമുള്ള തൊഴിലാളികൾക്കുമുള്ള വിസ നിയമങ്ങളും കർശനമാക്കുന്നതിനാണ്.

ഈ അടുത്തിടെയായി ഓസ്ട്രേലിയയിലെ കുടിയേറ്റത്തിന്റെ നിരക്ക് റെക്കോർഡ് തലത്തിലേക്ക് ഉയർന്നിരുന്നു. ഇതു മൂലം അടിസ്ഥാന സൗകര്യപ്രശ്നങ്ങളും താമസ സൗകര്യവും അതിനുള്ള ലഭ്യതയും എല്ലാം സർക്കാരിന് വൻതോതിൽ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ രാജ്യത്തെ വൈദഗ് ധ്യമുള്ള തൊഴിലാളികളുടെ അഭാവം നിലനിൽക്കുന്നു. രാജ്യം നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് വൈദ്യമുള്ള തൊഴിലാളികളെ കണ്ടെത്താൻ കഴിയുന്നില്ലയെന്നുള്ളത്. അവരെ വേണ്ട വിധം ആകർഷിക്കാൻ കഴിയുന്നില്ലയെന്നുള്ളത്.

ഓസ്ട്രേലിയൻ ആഭ്യന്തരമന്ത്രി ക്ലെയർ വ്യക്തമാക്കിയത് 10 വർഷത്തേക്കുള്ള പുതിയ ഇമിഗ്രേഷൻ നയമാണ് സർക്കാർ രൂപീകരിക്കുന്നതെന്നാണ്.

കുടിയേറ്റ നയം വളരെ മോശമാണെന്ന വിലയിരുത്തലാണ് ഈ വർഷം നടത്തിയ അവലോകനത്തിൽ ഉണ്ടായിട്ടുള്ളത്. നയങ്ങളിൽ പുതിയ പുതിയ പരിഷ്കരണം ആവശ്യമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത് മന്ദഗതിയിൽ ഉള്ളതും സങ്കീർണവും കാര്യക്ഷമമല്ലാത്തതുമായ നയങ്ങളുടെ കാര്യത്തിലാണ് ഇത്. 510,000 ആളുകളാണ് ഓസ്ട്രേലിയയിൽ 2023 ജൂണിൽ എത്തിയത്. എന്നാൽ സർക്കാർ ലക്ഷ്യമിടുന്നത് ഇവരുടെ എണ്ണം കുറച്ച് രാജ്യത്തിന് ആവശ്യമായ ആളുകളെ മാത്രം സ്വീകരിക്കാൻ ആണ്. വാർഷിക കുടിയേറ്റം 50 ശതമാനം കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യാന്തര വിദ്യാർഥികൾക്കുള്ള മിനിമം ഇംഗ്ലീഷ് ഭാഷ പരിജ്ഞാനവും രണ്ടാമത്തെ വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ കാര്യത്തിലുള്ള കൂടുതൽ സൂക്ഷ്മ പരിശോധനയും പുതിയ നടപടികളിൽ ഉൾപ്പെടുന്നു. കൂടാതെ അവരവരുടെ കരിയറിനെ മുന്നോട്ടുകൊണ്ടുപോകാൻ ഏതെങ്കിലും ഒരു തുടർ പഠനത്തിന് കഴിയുമെന്ന് അവര് തന്നെ തെളിയിക്കണം. ഏകദേശം 650000 വിദേശ വിദ്യാർഥികൾ ഓസ്ട്രേലിയയിൽ ഉണ്ട് ഇവരിൽ പലരും രണ്ടാം വിസയിലാണ് രാജ്യത്ത് എത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button