സംസ്ഥാനവ്യാപകമായി വാഹന പരിശോധന . നിയമലംഘനത്തിന് നിരവധി കേസുകൾ
ഇടുക്കിയിലാണ് കൂടുതൽ പേർക്കെതിരെ നടപടി


സംസ്ഥാനവ്യാപകമായി നടത്തിയ വാഹനപരിശോധനയിൽ നിരവധി കേസുകളിൽ നടപടി.എറണാകുളം റൂറൽ (302), ആലപ്പുഴ (534), കോട്ടയം (524 ), ഇടുക്കി (471)എന്നിങ്ങനെയാണ് സ്കൂൾ വാഹനങ്ങളിൽ പരിശോധന നടത്തിയത്. മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിച്ചതിന് 18 സ്ക്കൂൾ ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തു. ഇടുക്കിയിലാണ് കൂടുതൽ പേർക്കെതിരെ നടപടി 12. ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് പതിനേഴ് വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. എറണാകുളം റൂറൽ 493 , ആലപ്പുഴ 290,കോട്ടയം 862, ഇടുക്കി 603 എന്നിങ്ങനെയാണ് സ്വകാര്യ ബസുകളിൽ പരിശോധന നടത്തിയത്. മദ്യപിച്ചും , ആശ്രദ്ധമായും വാഹനമോടിച്ചതിന് 26 പേർക്കെതിരെ നടപടിയെടുത്തു. ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് 206 പേർക്കെതിരെയും, മറ്റ് കാരണങ്ങൾക്ക് 19 പേർക്കെതിരെയും നടപടി സ്വീകരിച്ചു.എറണാകുളം റേഞ്ചിൽ പ്രത്യേക ഓപ്പറേഷനിൽ 2248 സ്വകാര്യ വാഹനങ്ങളും 1831 സ്ക്കൂൾ വാഹനങ്ങളും പരിശോധന നടത്തി.റേഞ്ച് ഡി ഐ ജി എ ശ്രീനിവാസിന്റെ മേൽ നോട്ടത്തിൽ ഓരോ ജില്ലയിലും പ്രത്യേകം സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന