LOCAL
കുമ്മനോട് ഗവ.യു.പി സ്കൂളിന്റെ 106 -മത് വാർഷീകവും വർണ്ണക്കൂടാരം ഉദ്ഘാടനവും


കിഴക്കമ്പലം: കുമ്മനോട് ഗവ.യു.പി സ്കൂളിന്റെ 106 – മത് വാർഷികവും സർവ്വശിക്ഷ കേരള പദ്ധതിയായ വർണ്ണക്കൂടാരം ഉദ്ഘാടനവും അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സി.സി. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷനായി. സോളാർ പദ്ധതിയുടെ സിച്ച് ഓണും എൻഡോവ്മെന്റുകളുടെ വിതരണവും മുൻ പ്രഥമ അദ്ധ്യാപകരെ ആദരിക്കലും വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി നിർവഹിച്ചു. . സി.പി. ഗോപലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് കെ.എം. മേരി, ബാബു സെയ്താലി, കെ.വി. മണിയപ്പൻ, ജിൻസ് ടി. മുസ്തഫ, പ്രീത മോഹൻ, പി.ടി. കുമാരൻ, കെ.എം. പരീത്പിള്ള, കെ.എം. ഷമീർ, റെജി കുര്യാക്കോസ്, എസ്. തങ്കപ്പൻ, എ.സി. കുട്ടപ്പൻ, ജോയ് മാമ്പക്കാട്ട്, എം.കെ. അലിയാർ, വീണ വിശ്വനാഥൻ, എൻ.എം. മുഹമ്മദ്, ജയകുമാർ കുമ്മനോട്, ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു