

കോലഞ്ചേരി:തീ പിടുത്തം പോലുള്ള മറ്റ് അപകടങ്ങൾ സംഭവിക്കുമ്പോൾ ഫയർഫോഴ്സിനെ വിളിക്കാൻ മടികാണിക്കുന്നത് വലിയ അപകടമുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി പട്ടിമറ്റം ഫയർഫോഴ്സ്.ചെറിയ രീതിയിൽപോലും തീപടരുന്നത് കണ്ടാൽ ഉടനെ അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കണം.ഇന്ന് പഴങ്ങനാട് ഒരേക്കർ റബ്ബർതോട്ടത്തിന് തീപിടിയ്ക്കുകയും നാട്ടുകാർ സ്വയം തീ അണയ്ക്കുവാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു.എന്നാൽ തോട്ടത്തിലേയ്ക്ക് തീ കൂടുതൽ പടർന്നതിനാൽ അഗ്നിരക്ഷാനിലയത്തിൽ വിവരം അറിയിക്കുകയും സേന എത്തി തീ അണയ്ക്കുകയും ചെയ്തു. ഒറ്റപ്പെട്ട പ്രദേശത്തുൾപ്പെടെ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ ഫയർഫോഴ്സിനെ 0484 2687 115, 0484 268 7101എന്നീ നമ്പറുകളിൽ വിവരം അറിയിക്കണമെന്നും അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ അറിയിച്ചു.