സീബ്രാ ലൈനും, സിഗ്നൽ ലൈറ്റും, വേഗത നിയന്ത്രണ ഡിവൈഡർ, സ്ഥാപിക്കണം. എൻ.സി.പി.(എസ്) എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി എം .എം .പൗലോസ്






കൊച്ചി മധുര ദേശീയപാതയിൽ വരിക്കോലിക്കും പുത്തൻകുരിശിനും ഇടയിൽ മാനന്തടത്ത് വരികോലിമുത്തൂറ്റ് എൻജിനീയറിങ് കോളേജിൽ മുന്നിൽ നിന്ന് അംബലമുകൾ തിരിയുന്ന ജംഗഷന് സമീപവും ദേശീയപാതയിൽ കൊടുംവളവും തിരുവും വരുന്ന പ്രദേശത്ത് സീബ്രാലൈനും, ഡിവൈഡറും, സിഗ്നൽലൈറ്റും, സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്കും പുത്തൻകുരിശ് ഡി.വൈ.എസ്.പ്പിക്കും എൻ.സി.പി.(എസ്) എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി എം .എം .പൗലോസ് നിവേദനം നൽകി.
വിദേശികൾ അടക്കം നൂറുകണക്കിന് ആളുകൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന കൊച്ചി മധുര ദേശീയപാതയിൽ പുത്തൻകുരിശിനും ഇടയിൽ മാനാന്തടത്തിന് സമീപവും സ്കൂൾ, കോളേജ്, വിദ്യാർത്ഥികളും പ്രായമായവർക്കും റോഡ് മുറിച്ചു കടക്കാൻ കഴിയാത്ത രീതിയിൽ വലിയ വേഗത്തിൽ ന്യൂജനറേഷൻ ബൈക്കുകളും മറ്റ് വാഹനങ്ങളും അമീത വേഗതയിൽ വരുന്നതിനാൽ റോഡ് മുറിച്ചു കിടക്കുന്നതിന് വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഈ വിവരം ചൂണ്ടിക്കാട്ടി ദേശീയപാത അതോറിറ്റിക്കും പുത്തൻകുരിശ് ഡി.വൈ.എസ്.പിക്കും പരാതി നൽകിയിട്ടുണ്ട്.
ദിനംപ്രതി എന്നോണം അപകടവും മരണവും നടന്നിട്ടുള്ള ഈ പ്രദേശത്ത് അടിയന്തരമായി ഇവ സ്ഥാപിക്കണമെന്ന് നിവേദനത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.