അതിദാരുണം: ഞെട്ടിക്കുന്നത്: കൊലപാതക ശേഷം പ്രതി പോലീസൽ കീഴടങ്ങിയത് കൂളായി




ഭാര്യയെ വെട്ടിയതിന് ശേഷം മരണം ഉറപ്പാക്കിയ ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത് കൂളായി.
കോലഞ്ചേരി തോന്നിയ്ക്ക വേണാട്ടിൽ ലീല (64)നെയാണ് ഞായറാഴ്ച വൈകീട്ട് 5 മണിയോടെ ഭർത്താവ് ജോസഫ് വെട്ടി കൊലപ്പെടുത്തിയത്.
ഇരുവരും മാത്രം താമസിയ്ക്കുന്ന വീട്ടിൽ അസ്വാഭാവികമായി പുറത്ത് നിന്നുള്ളവർക്ക് ഒന്നും തോന്നിയിരുന്നില്ല. എന്നാൽ തൻ്റെ സ്വത്ത് തട്ടിയെടുക്കുവാൻ ഭാര്യയും മക്കളും ശ്രമിക്കുകയാണെന്ന മിഥ്യാധാരണയാണ് ജോസഫിനെ ക്രൂരമായ കൊലപാതകത്തിലേയ്ക്ക് നയിച്ചത്.
വിദേശവാസത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ജോസഫ് വീട്ടിൽ തർക്കങ്ങൾ ക്ക് വഴിവയ്ക്കുമായിരുന്നു. ഞായറാഴ്ച പതിവുപോലെ ഇരുവരും വീട്ടിൽ ഉണ്ടായിരുന്നു. കോലഞ്ചേരിയിൽ വീട്ടുസാധനങ്ങൾ വാങ്ങുവാൻ പോകുമെന്ന് ലീല അയൽവാസികളോട് പറഞ്ഞിരുന്നു.
കാലാവസ്ഥ മോശമായതിനാൽ അയൽവാസികളും പുറത്തിറങ്ങിയില്ല. ഈ സമയം ജോസഫും ലീലയും തർക്കം രൂക്ഷമായി.
അടുക്കളയിൽ സൂക്ഷിച്ചിരുന്ന അരിവാൾ ഉപയോഗിച്ച് ഇ ലീലയെ അതിദാരുണമായി വെട്ടുകയായിരുന്നു എന്നാണ് ജോസഫ് പൊലീസിന് നൽകിയ മൊഴിയിൽ പ പറയുന്നത്.
മരണം ഉറപ്പിച്ച ശേഷം പതിവുപോലെ വസ്ത്രം മാറി കൈയ്യിൽ ഒരു കാലൻ കുടയും പിടിച്ച് നടന്നു പോകുന്നതായി കണ്ടെന്ന് അയൽ വാസികൾ പറയുന്നു. കൂടാതെ ഇയാൾ കോലഞ്ചേരിയിൽ കുരിശടിയിലെത്തി മെഴുക് തിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷമാണ് സ്റ്റേഷനിൽ കീഴടങ്ങിയതെന്നും പറയുന്നു.
കൃത്യം നടത്തി 2 മണിക്കൂറിന് ശേഷമാണ് ഇയാൾ കൂളായി സ്റ്റേഷനിൽ എത്തി കുറ്റകൃത്യം പോലീസിൽ അറിയിച്ചത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച രാവിലെ ലീലയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി വീട്ടിൽ നിന്നും കൊണ്ടുപോകും

