KERALA
എംജി സർവകലാശാല ബിരുദ പരീക്ഷ:കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിന് 16 റാങ്കുകൾ






സെന്റ് പീറ്റേഴ്‌സ് കോളജിന് 16 റാങ്കുകൾ. ബിഎ മോഡൽ 2 ഹിന്ദിക്ക് ഗോപിക ഷാജീവ്, കെ.പി. റോഷ്ന, ടി. നന്ദിനി എന്നിവർ യഥാക്രമം 1,2,3 റാങ്കുകൾ നേടി. ബിഎസ്‌സി ഫിസിക്‌സിന് അമ്പിളി ഗംഗ രണ്ടാം റാങ്കും സുവോളജിക്ക് ഐശ്വര്യ ജയൻ മുന്നാം റാങ്കും നേടി. ബിഎ മലയാളത്തിന് 3 റാങ്കുണ്ട്.
ഉമ ബാബു നാലാം റാങ്കും എം.എം. അൽഫിയ എട്ടാം റാങ്കും അനു അജയ് ഒൻപതാം റാങ്കും നേടി. ഇംഗ്ലിഷിന് വി.ബി. സോനക്ക് നാലാം റാങ്ക് ലഭിച്ചു.
പൊളിറ്റിക്കൽ സയൻസിൽ എയ് വിൻ ആന്റു ആറാം റാങ്കും മരിയ സേവിയർ ഒൻപതാം റാങ്കും നേടി.
ബികോമിന് ആർ. രേഷ്‌മ ഏഴാം റാങ്ക് കരസ്‌ഥമാക്കി. ബിഎസ്‌സി കെമിസ്ട്രിക്ക് അഞ്ജല ഫർഹാത്ത് ഒൻപതാം റാങ്കും നേടി.

