വാരിയർ ഫൗണ്ടേഷനിൽ സ്കൂൾ കിറ്റ് വിതരണോത്ഘാടനം




മഴുവന്നൂർ :നാഷണൽ എൻ ജി ഒ കോൺഫെഡറേഷന്റെ നേതൃത്വത്തിൽ സോഷ്യൽബീ വെഞ്ചുഴ്സിന്റെ സഹകരണത്തിൽ 50% സമ്പത്തീക സഹായത്തോടെ, പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള കുട്ടികൾക്കായി മുപ്പത്തിനായിരം സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി വാരിയർ ഫൌണ്ടേഷൻ സപ്പോർട്ടിങ് ഏജൻസികളുടെ സഹകരണത്തോടെ മുന്നൂറിലധികം കിറ്റുകൾ വിതരണം ചെയ്തു.


പ്രോജെക്ടുമായി സഹകരിക്കാൻ തയ്യാറായ വിവിധ സഹകരണ സംഘങ്ങൾ അടക്കമുള്ള ഷോപ്പുകളിൽ നിന്ന് കുട്ടികൾക്ക് ആവശ്യമായ രണ്ടായിരം രൂപയുടെ പഠനോപകാരങ്ങൾ പകുതി തുക നൽകി വാങ്ങാൻ കഴിയുന്ന തരത്തിൽ ബ്രഹത്തായ പദ്ധതിയാണ് നടപ്പിലാക്കിയത്.
കൂപ്പൺ വിതരണോത്ഘാടനം നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറിയും വാരിയർ ഫൌണ്ടേഷൻ കൺവീനറുമായ അനിയൻ പി ജോൺ നിർവ്വഹിച്ചു.
ഊരക്കാട് ഗവണ്മെന്റ് യു പി സ്കൂൾ പ്രധാനധ്യാപകൻ എൻ എൻ ഉണ്ണി, വാരിയർ ഫൌണ്ടേഷൻ കമ്മിറ്റി അംഗങ്ങളായ രാജു പി ഒ, സണ്ണി വർഗീസ്, വില്യംസ് കെ അഗസ്റ്റിൻ,മോറക്കാല മലോക റസിഡൻസ് സെക്രട്ടറിഅബു എബ്രഹാം എന്നിവർ പ്രസംഗിച്ചു

