SPORTS
ഐപിഎൽ: ചെന്നൈ സുപ്പർ കിംങ്സിനു കിരീടം




അവസാന ഓവർ വരെ നീണ്ടു നിന്ന ആവേശകരമായ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി ചെന്നൈക്ക് കിരീടം.
ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. മറുപടി ബാറ്റിങ് ആരംദിച്ചപ്പോൾ തന്നെ മഴ കാരണം മത്സരം തടസ്സപ്പെട്ടു. ഒടുവിൽ ഡത്ത് വർത് ലൂയിസ് നിയമപ്രകാരം 15 ഓവറിൽ 171 എന്നായി വിജയലക്ഷ്യം. അനായാസം വിജയലക്ഷ്യത്തിലേക്ക് നീങ്ങിയ ചെന്നൈക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായതോടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് മത്സരം നീങ്ങി.
അവസാന 2 ബോളിൽ 10 റൺസ് വേണ്ടപോൾ തുടരെ സിക്സും ഫോറും അടിച്ച് ജഡേജ ചെന്നൈയെ വിജയത്തിലെത്തിക്കുകയായിരുന്നു.



