ലഹരിയ്ക്കെതിരെ ക്യാമ്പയിനുമായി ലയൺസ് ക്ലബ്ബ്- ഷോട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു


ലഹരിയ്ക്ക് അടിമപ്പെട്ട് ജീവിതത്തിലെ സൗഭാഗ്യങ്ങളെ നഷ്ടപ്പെടുത്തുന്ന യുവതലമുറകൾക്ക് ബോധവൽക്കരണ സന്ദേശവുമായി ആന്റി ഡ്രഗ്സ് ക്യാമ്പയിനുമായി ലയൺസ് ക്ലബ്ബ്.ദുബായ് ആസ്ഥാനമായി കേരളത്തിലെ ലയൺസ് ഡിസ്ട്രിക്ട് 318B യുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രവാസികളുടെ നേതൃത്വത്തിലുള്ള ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുത്ത കോളേജുകളിലും, ഹൈസ്കൂളുകളിലും 6 മാസം നീണ്ടു നിൽക്കുന്ന വ്യത്യസ്തമായ രീതിയിലാണ് ആന്റി ഡ്രഗ്സ് ക്യാമ്പയിൻ നടത്തുന്നത്.
ഇന്നത്തെ നമ്മുടെ സമൂഹത്തിൽ യുവതലമുറ ഡ്രഗ്സ് എന്ന മാരക വിപത്തിന് അടിമകളായി ജീവിതത്തിലെ സൗഭാഗ്യങ്ങളെ നഷ്ടപ്പെടുത്തുന്നതോടൊപ്പം സാമൂഹിക ജീവിതത്തിൽ പ്രതിസന്ധികളും സൃഷ്ടിക്കുന്നു.
ഈ മഹാവിപത്തിനെതിരെ യുവ തലമുറയെ ഉണർത്തുന്നതിന് വേണ്ടി ദുബായ് ആസ്ഥാനമായി കേരളത്തിലെ ലയൺസ് ഡിസ്ട്രിക്ട് 318B യുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രവാസികളുടെ നേതൃത്വത്തിലുള്ള ലയൺസ് ക്ലബിന്റെ (Model lions club of Adoor Emirates ) ആഭിമുഖ്യത്തിൽ കേരളത്തിലെ തിരഞ്ഞെടുത്ത കോളേജുകളിലും, ഹൈസ്കൂളുകളിലും Coloring the lives of Youth എന്ന പേരിൽ 6 മാസം നീണ്ടു നിൽക്കുന്ന ആന്റി ഡ്രഗ്സ് ക്യാമ്പയിൻ വ്യത്യസ്തമായ രീതിയിൽ നടത്തുവാൻ ആഗ്രഹിക്കുന്നു.
ഈ കാലയളവിൽ ഇതിന്റെ ഭാഗമായി പ്രശസ്ത സിനിമാ സംവിധായകൻ എം. എ.നിഷാദ് ജൂറി ചെയർമാനായി “No to Drug” തീമിൽ കോളേജ് സ്കൂൾ വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം, ഹാക്കത്തോൺ മത്സരം, വാക്കത്തോൺ , ഫ്ളാഷ് മോബ്, നോ ടു ഡ്രഗ്സ് തീമായുള്ള സ്പോർട്സ് മത്സരങ്ങൾ, കലാ മത്സരങ്ങൾ എന്നിവ നടത്തപ്പെടുന്നു.


ഈ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇക്കഴിഞ്ഞ ഡിസംബർ ഒന്നാം തീയതി കാഞ്ഞിരപ്പള്ളി അമൽജോതി എൻജിനീയറിംഗ് കോളജിൽ വച്ച് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആന്റോ ആന്റണി എം പി, വേൾഡ് മലയാളി കൗൺസിൽഗ്ലോബൽ ചെയർമാൻ ജോണി കുരുവിള , ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ, ക്ലബ് ഭാരവാഹികൾ തുടങ്ങിയ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു.
തുടർന്നുള്ള ഈ പരിപാടിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ മറ്റക്കുഴി ഹാഗിയ സോഫിയ പബ്ളിക് സ്കൂളിൽ വച്ച് 2024 ജനുവരി 6 ന് കേരളത്തിലെ സ്ക്കൂൾ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. രാവിലെ 9 മണിക്ക് ബെന്നി ബഹനാൻ എം.പി. ഇന്ത്യൻ വോളിബോൾ താരം ശ്രീ. കിഷോർ കുമാർ, 318B ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ. ഡോ. ബിനോ ഐ കോശി, സോൺ ചെയർമാൻ വർഗീസ് പനക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ മത്സരം ഉത്ഘാടനം ചെയ്യുന്നു. വൈകിട്ട് 4 മണിക്ക് സമാപന സമ്മേളനവും, ഡ്രഗ്സിനെതിരെയുള്ള പ്രതിജ്ഞയും, സമ്മാനദാനവും ഡോ തോമസ് മാർ അത്തനാസിയോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ എറണാകുളം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് സനിത ബീഗം നിർവ്വഹിക്കുന്നു.
ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ ലയൺ. കെ. എ.തോമസ്, ലയൺസ് , പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ലയൺ സി.യു.മത്തായി, ഡിസ്ട്രിക്ട് ആന്റി ഡ്രഗ്സ് ക്യാമ്പയിൻ ചെയർമാൻ ജയപ്രസാദ് എന്നിവർ പങ്കെടുക്കുന്നു.
കൂടാതെ ” നോ ടു ഡ്രഗ്സ്” എന്ന തീമിൽ ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഒന്നാം സമ്മാനമായും , അൻപതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും സമ്മാനമായി സ്കൂൾ കോളേജ് വിദ്യാർഥികൾക്കായി നടത്തപ്പെടുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി adooremirates@gmail.com എന്ന വിലാസത്തിൽ ഈ മെയിൽ അയക്കുകയോ , +91 94460 63241 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.
പങ്കെടുക്കുന്നവർ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 15 മാർച്ച് 2024.

