സദ്യ കഴിക്കുന്ന ഈ രണ്ടര വയസ്സുകാരിയെ മനസ്സിലായോ?


സോഷ്യൽ മീഡിയയിൽ ഇക്കാലത്ത് ഇതുപോലുള്ള ഒരുപാട് ചിത്രങ്ങളും, വീഡിയോകളും വൈറലാകാറുണ്ട്. പ്രത്യേകിച്ച് പ്രശസ്തരായ വ്യക്തികളുടെ അഥവാ ഗായകരുടെയും സിനിമ താരങ്ങളുടെയും കുട്ടിക്കാലത്തെ ഫോട്ടോ ഈ രീതിയിൽ വൈറലാകാറുണ്ട്.


പലപ്പോഴും ഇതാരാണ് എന്ന് പോലും മനസ്സിലാകാത്ത ഫോട്ടോകൾ വരെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ മലയാളത്തിലെ ഒരു യുവ നടിയുടെ കുട്ടിക്കാലവീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്
സിനിമയിലേക്കാൾ സോഷ്യൽ മീഡിയയിൽ സജ്ജീവമാണ് ഈ നടി. ഈ താരം മാത്രം അല്ല കുടുംബം മുഴുവനും മലയാളികൾക്ക് പ്രിയപെട്ടവരാണ്. പറഞ്ഞു വരുന്നത് വേറെ ആരെ കുറിച്ചുമല്ല നടി അഹാന കൃഷ്ണകുമാറിനെ പറ്റിയാണ്. തന്റെ കുട്ടിക്കാല വീഡിയോ അഹാന തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 1998 ഓഗസ്റ്റ് മൂന്നിനാണ് ഈ വീഡിയോ പകർത്തിയിട്ടുള്ളത്. അന്ന് തനിക്ക് രണ്ടര വയസ്സായിരുന്നു പ്രായം എന്നും അഹാന പറയുന്നു.


സദ്യ കഴിക്കുന്ന അഹാനകുട്ടിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. ഈ വീഡിയോക്ക് ഒപ്പം ഒരു ചെറു കുറിപ്പും കൂടി അഹാന ചേർക്കുന്നുണ്ട്. ” ഒന്നാം ദിവസം മുതൽ ഭക്ഷണത്തെ ഞാൻ സ്നേഹിക്കുകയാണ്. ഇത്രയും നാളത്തെ ജീവിതത്തിൽ ഒരിക്കലും അച്ഛനും അമ്മയും എന്നോട് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടില്ല. ഞാൻ എപ്പോഴും സ്വയം ഭക്ഷണം ചോദിച്ചു വാങ്ങുകയും തരുന്നത് മുഴുവനായി കഴിക്കുകയും ചെയ്തിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിൽ കലഹിച്ചിട്ടില്ല എന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുട്ടികാലത്തെ ഗുണം. തരുന്ന ഭക്ഷണം വളരെ ആകാംഷയോടെയും സ്നേഹത്തോടെയും കഴിക്കുമായിരുന്നു. അമ്മയും മറ്റുള്ളവരും വര്ഷങ്ങളായി എന്നോട് ഇത് പറയാറുണ്ട്. ഈ വീഡിയോ ക്ലിപ്പ് 1998 ഓഗസ്റ്റ് മൂന്നിന് എടുത്തതാണ്. അന്നെനിക്ക് രണ്ടര വയസ്സായിരുന്നു പ്രായം. ” ആ കുറിപ്പിൽ അഹാന കുറിച്ചത് ഇങ്ങനെയായിരുന്നു. ഇതിന് ഒരുപാട് കമന്റ്സും വരുന്നുണ്ട്.
8

