KERALA
കോലഞ്ചേരിയുടെ യുവ ഗായകൻ വാഹനാപകടത്തിൽ മരിച്ചു


കോലഞ്ചേരിയുടെ യുവഗായകൻ സൗത്ത് മഴുവന്നൂർ കല്ലേലിൽ കെ എസ് വിഷ്ണു (28) വാഹനാപകടത്തിൽ മരിച്ചു.
ശനിയാഴ്ച രാത്രി ഒൻപതരയോട് കൂടി പഴങ്ങനാട് സമരിറ്റ്ൻ ആശുപത്രിക്ക് സമീപത്ത് വച്ച്, വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്കിനെ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻതന്നെ പഴങ്ങനാട് സമരിതൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂടെയുണ്ടായിരുന്ന ബന്ധുവായ കല്ലേലിൽ ശ്രീകാന്ത് കുട്ടൻ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊച്ചിൻ മിർച്ചീസ് എന്ന ഗാനമേള ട്രൂപ്പിലെ ഗായകനായിരുന്നു.
ഭാര്യ ശ്രുതി,പിതാവ് ശശി മാതാവ് ബിജി. സഹോദരി വിദ്യ. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.

