CRIME
ആലുവായിൽ വൻലഹരിവേട്ട ; കാൽകോടിയോളം രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടി


ആലുവായിൽ വൻ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. 43,000 ത്തോളം പായ്ക്കറ്റുകൾ ആണ് പിടികൂടിയത് . 25 ലക്ഷം രൂപയോളം വിലമതിക്കുന്ന ലഹരി ഉല്പ്ന്നങ്ങളാണ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ആലുവ കീഴ്മാട് മുള്ളൻകുഴി ഭാഗത്തുനിന്ന് ടെമ്പോയിൽ എത്തിച്ച ഹാൻസും മറ്റുപദാർത്ഥങ്ങളും പോലീസ് പിടികൂടിയത്.
ഗോഡൗണിൽ ഇറക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടയിൽ ആയിരുന്നു സംഘത്തെ പിടികൂടിയത് വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ മാറമ്പിള്ളി സ്വദേശി അബ്ദുൾ സലാമിനെ പോലീസ് അറസ്റ്റ് ചെയ്തു.. മൊത്തമായി ഇവിടെ എത്തിച്ചതിനുശേഷം ചെറുപാക്കറ്റുകളിൽ ആക്കി ചെറിയ കടകളിൽ വിതരണം ചെയ്യുകയായിരുന്നു ഇവരുടെ രീതി. പോലീസിന് ലഭിച്ച രഹസ്യ വിവരമാണ് ഇവരെ ഒരുമിച്ച് പിടിക്കാൻ ഇടയാക്കിയത്.



