LOCAL
പൂതൃക്ക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വിഷു ചന്ത ഉദ്ഘാടനം ചെയ്തു


കോലഞ്ചേരി:പൂതൃക്ക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസി ന്റെ വിഷു ചന്ത ഉദ്ഘാടനം പൂത്ത്യക്ക പഞ്ചായത്ത് പ്രസിഡന്റ് ടി പി വർഗീസ് നിർവ്വഹിച്ചു. കോലഞ്ചേരി ടാക്സി സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ സി ഡി എസ് ചെയർപേഴ്സൺ ഹേമലത രവി അധ്യക്ഷത വഹിച്ചു . ചടങ്ങിൽ പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ ബിന്ദു ജയൻ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ജിമ്സി മേരി വർഗീസ്, ബ്ലോക്ക് കോർഡിനേറ്റർമാരായ സബിത, ഷഫീന, സരിത, എം ഇ സി രാധ ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.