ENTERTAINTMENT
മയക്കം ഇനി നെറ്റ്ഫ്ലിക്സിൽ ; നൻപകലിന്റെ ഒടിടി റിലീസ്


നൻപകൽ നേരത്ത് മയക്കം ഒടിടി റിലീസ് പ്രഖ്യപിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്‌സ് ആണ് സ്ട്രീമിംഗ് റൈറ്റ്സ് എടുത്തിരിക്കുന്നത്. ഫെബ്രുവരി 23 മുതൽ നെറ്റ്ഫ്ലിക്സിൽ സിനിമ സ്ട്രീമിംഗ് ആരംഭിക്കും.


തേനി ഈശ്വറിന്റെ ഛായാഗ്രഹണത്തിലൊരുങ്ങിയ സിനിമയ്ക്ക് ഐഎഫ്എഫ്കെ പ്രദർശനം മുതലെ മികച്ച പ്രതികരണമാണ് ലഭിച്ചത്. തമിഴും തമിഴ് നാടൻ ഗ്രാമങ്ങളും ഇടകലരുന്ന ചിത്രമായതിനാൽ രണ്ടിടത്തും സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.