KERALA
നോവലിസ്റ്റ് ബേബി മുണ്ടക്കലിനെ ആദരിച്ചു






കോലഞ്ചേരി : വിശപ്പിനെ ഭക്ഷിക്കുന്നവർ എന്ന നോവലിലൂടെ ശ്രദ്ധേയനായ ബേബി മുണ്ടക്കലിനെ ആദരിച്ചു. കേരള നവദർശന വേദിയുടെ 202-മത് സർവ്വോദയ സംഗമത്തിലാണ് പുസ്തകാവലോകനവും ആദരവും നടന്നത്. ഗാന്ധിയൻ ടി.എം. വർഗീസ് ഗ്രന്ഥകർത്താവിനെ പരിചയപ്പെടുത്തി. ലൈബ്രേറിയൻ ടി.എം.സജി പുസ്തകാവലോകനം നടത്തി .
ഉടനീളം മനുഷ്യത്വം തുളുമ്പുന്ന നോവൽ മനുഷ്യമനസ്സുകളിൽ സ്ഥായിയായ ചലനം സൃഷ്ടിക്കുമെന്ന് ടി.എം. സജി അഭിപ്രായപ്പെട്ടു.
ജെസ്സി . കെ. പോൾ, ഡോ.കൃഷ്ണൻ നായർ, തങ്കച്ചൻ മുണ്ടയിൽ ,അന്ന മനു, ടി.വി ഫിലിപ്പ് , എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
നവദർശൻ പൊന്നാടയും മൊമന്റോയും നൽകി.മറ്റക്കുഴി സ്വദേശിയായ ബേബി മുണ്ടക്കൽ ഗ്രന്ഥശാലാ പ്രവർത്തകനാണ്. ഡോ.കെ.ജി പൗലോസാണ് അവതാരിക എഴുതിയിട്ടുള്ളത്.

