

ഭോപ്പാൽ : മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംങ് സംശയം ഉന്നയിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ 230 മണ്ഡലങ്ങളിൽ 199 ഇടത്തു കോൺഗ്രസ് ആയിരുന്നു മുന്നിലൊന്നും ബി. ജെ. പി മുന്നിട്ട് നിന്നത് 31 ഇടത്തു മാത്രമായിരുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


ദിഗ് വിജയ് സിങ് മറ്റൊരു ട്വിറ്റിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നുണ്ട്. ചിപ്പുള്ള ഏതൊരു മെഷീനും ഹാക്ക് ചെയ്യാനാകും എന്നാണ് അദ്ദേഹം പറയുന്നത്. ഇ. വി. എമ്മിലൂടെയുള്ള വോട്ടെടുപ്പിന് 2003 മുതൽ ഞാൻ എതിരാണ്. ഇന്ത്യൻ ജനാധിപത്യം പ്രൊഫഷണൽ ഹക്കാർമാരാൽ നിയന്ത്രിക്കപ്പെടുന്നത് നമുക്ക് അനുവദിക്കാനാ കുമോ? എല്ലാ രാഷ്ട്രീയ പാർട്ടികളും അഭിസംബോധന ചെയ്യേണ്ട അടിസ്ഥാനപരമായ ചോദ്യമാണിത് ബഹുമാനപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻ, ബഹുമാനപ്പെട്ട സുപ്രീംകോടതി, ദയവായി നമ്മുടെ ഇന്ത്യൻ ജനാധിപത്യം നിങ്ങൾ സംരക്ഷിക്കാമോ? ” എന്നതായിരുന്നു ദിഗ് വിജയ് സിങ്ങിന്റെ ട്വീറ്റ്.

