

കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയെ എത്തിച്ച ശേഷം മടങ്ങിയ ആംബുലൻസ് പുത്തൻകുരിശിന് സമീപമുള്ള ചൂണ്ടയിൽ വച്ച് മറഞ്ഞു. പത്താംമൈലിന് സമീപം ദേശീയ പാതയിൽ വടയമ്പാടി വളവിലാണ് ആംബുലൻസ് തല കീഴയി മറിഞ്ഞത്.


ഇന്ന് പുലർച്ചെ രണ്ട് മണിയോടു കൂടിയാണ് സംഭവം. ആംബുലൻസ് ഡ്രൈവറും കൂടേ ഉണ്ടായിരുന്ന നഴ്സും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കളമശേരിയിൽ നിന്നും രോഗിയെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം മടങ്ങുന്നതിനിടയിലാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറും നഴ്സും പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.







