

പെരുമ്പാവൂരിലെ ഓടക്കാലി റെയ്സ്കോ അരി കമ്പനിയിലാണ് സംഭവം നടന്നത്. ബീഹാർ സ്വദേശിയായ കിഷനാണ് അപകടം സംഭവിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ടണൽ വഴി ചാരം പുറം തള്ളുന്നതിനിടയിൽ കാൽ വഴുതി ടണലിലേക്ക് വീണതാണ് മരണ കാരണം.


കിഷനെ രക്ഷപ്പെടുത്താനുള്ള ശ്രമം സഹതൊഴിലാളികൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ശേഷം ഫയർ ഫോഴ്സ് എത്തിയാണ് കിഷൻ്റെ ബോഡി പുറത്ത് എടുത്തത്. ടണലിൽ നിന്നും പുറത്ത് എടുത്തപോഴേക്കും മരണം സംഭവിച്ചിരുന്നു. ശേഷം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് കിഷൻ്റെ ബോഡി കൊണ്ടുപോയി.





