

തൃശൂർ എരുമപ്പെട്ടിയിൽ കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി നാല് വയസ്സുകാരൻ മുഹമ്മദ് സഹൽ മരിച്ചു. വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ അബോധാവസ്ഥയിലായ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 9 മണിക്കാണ് സംഭവം. ആശുപത്രിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്.





