KERALA
പെരുമ്പാവൂരിൽ ഡോക്ടർക്കും ജീവനക്കാർക്കും മർദനം


പെരുമ്പാവൂർ സ്വകാര്യ ആശുപത്രിയിലെ (സാൻജോ) ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മർദിച്ചതായി പരാതി. സംഭവത്തിൽ വളയംചിറങ്ങര സ്വദേശി ജിസാറിനെ അറസ്റ്റ് ചെയ്തു. അത്യഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡോക്ടർക്കാണ് മർദനം ഏറ്റത്.


ഇയാൾ ആശുപത്രിയിൽ ഉണ്ടായിരുന്ന ആളുകൾക്ക് നേരെ അസഭ്യം പറയുകയും ചെയ്തു. കൂട്ടുക്കാർ ചേർന്ന് ഇയാളെ ഇന്നലെ രാത്രി ആശുപത്രിയിൽ എത്തിച്ചത് എന്തിനാണെന്ന് വ്യക്തമല്ല. ആശുപത്രിയിൽ എത്തിയ ഉടൻ ഇയാൾ അക്രമാസക്തൻ ആവുകയായിരുന്നു.


ആശുപത്രി സംരക്ഷണ നിയമ പ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജിസാറിനെ കോടതിയിൽ ഇന്ന് ഹാജരാക്കും.





