

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷം ആരോഗ്യ മേഖലയ്ക്ക് മുൻഗണന നൽകി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനു അച്ചു ബഡ്ജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് റസീന പരിത് അധ്യക്ഷത വഹിച്ചു. കടയിരിപ്പ് വടവുകോട് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിൽ സമഗ്രമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കി കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കി ഉയർത്താൻ ബഡ്ജറ്റ് ലക്ഷ്യമിടുന്നു.ഇതിനായി ഒന്നരക്കോടി രൂപ ബഡ്ജറ്റിൽ വിലയിരുത്തുന്നു. കാർഷിക മേഖലയിൽ സബ്സിഡി നൽകുന്നതിനും തരിശു നിലം കൃഷിയോഗ്യമാക്കുന്നതിനും 40 ലക്ഷം വിലയിരുത്തി. ക്ഷീര മേഖലയിൽ പാലിന് സബ്സിഡിയായി 30 ലക്ഷം രൂപയും കാലിത്തീറ്റ സബ്സിഡിയായി 20 ലക്ഷം രൂപയും വിലയിരുത്തി.
പട്ടികജാതി കോളനികളുടെ സമഗ്ര വികസന പദ്ധതികളും നിരവധി ക്ഷേമം പദ്ധതികളും നടപ്പിലാക്കുന്നതിനായി ഒരുകോടി 75 ലക്ഷം രൂപ വിലയിരുത്തി.ഭിന്നശേഷി കുട്ടികൾക്ക് സ്കോളർഷിപ്പിനായി 25 ലക്ഷം രൂപയും കലോത്സവത്തിന് 1 ലക്ഷം രൂപയും വകയിരുത്തി. യുവജനങ്ങൾക്കായി കേരളോത്സവത്തിന് രണ്ടര ലക്ഷം രൂപയും വജ്ര ജൂബിലി ഫെലോഷിപ്പ് കലാ പരിശീലനത്തിനായി 2.5 ലക്ഷം രൂപയും വകയിരുത്തി. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിനും ഉതകുന്ന വിധത്തിൽ വിവിധ പദ്ധതികൾക്കായി 20 ലക്ഷം രൂപ വകയിരുത്തി. ലൈഫ് ഭവന പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് വിഹിതം 82 ലക്ഷം വകയിരുത്തി.
പശ്ചാത്തല മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഒരുകോടി രൂപ വകയിരുത്തി. ആകെ 104414000 രൂപ വരവും 1036,45,000 രൂപ ചിലവും 769,000 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ സി ആർ പ്രകാശൻ ബിൻസി ബൈജു സോണിയ മുരുകേശൻ ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജൂബിൾ ജോർജ് രാജമ്മ രാജൻ ടി ആർ വിശ്വപ്പൻ, ബ്ലോക്ക് മെമ്പർമാരായ ഷൈജ റെജി ഓമന നന്ദകുമാർ ശ്രീജ അശോകൻ, ബേബി വർഗീസ് സ്വാതി രമ്യദേവ്, രാഖി പി എസ്, ജോണി പി പി കെ സി ജയചന്ദ്രൻ, ബ്ലോക്ക് സെക്രട്ടറി ജ്യോതി കുമാർ എസ് നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

