ദളിത് കോൺഗ്രസ്സ് അംബേദ്കർ ജയന്തി ആഘോഷവും അനുസ്മരണവും നടത്തി






ദളിത് കോൺഗ്രസ് പട്ടിമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 134-മത് അംബേദ്കർ ജയന്തി ആഘോഷവും അനുസ്മരണവും നടത്തി .പട്ടിമറ്റം രാജീവ് ഭവനിൽ നടന്ന ചടങ്ങ് കെപിസിസ വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ദളിത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ കെ മനേഷിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ വി എൽദോ മുഖ്യപ്രഭാഷണവും ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് മംഗലത്തുനട അംബേദ്കർ അനുസ്മരണ പ്രഭാഷണം നടത്തി.


മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴിപ്പിള്ളി, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ എം പരീത് പിള്ള, ബ്ലോക്ക് ട്രഷറർ കെ എം സലിം ബ്ലോക്ക് സെക്രട്ടറിമാരായ പ്രദീപ് കുമാർ, വി ജി വാസുദേവൻ,സുഭാഷ് ചെങ്ങര, നവാസ് പട്ടിമറ്റം, എ എസ് മക്കാർ കുഞ്ഞ്, വി എം മുഹമ്മദ് അഡ്വ. ഹസീബ് കുമ്മനോട്, സുരേന്ദ്രൻ ഐരാപുരം, മുഹമ്മദ്. ടി എ, ഷെബിസ് ചെമ്മലക്കുടി, ശ്രീധരൻ പുന്നോർക്കോട്, ജലേഷ് കുമാർ, നൗഫൽ മാഹിൻ, കുഞ്ഞ് ചേലക്കുളം, രാജു കുമ്മനോട്, അബ്ബാസ്.കെ എ, അയ്യപ്പൻകുട്ടി കുമ്മനോട്, ജിതിൻ. കെ എച്ച് , അയ്യപ്പൻകുട്ടി സി എ സോയ് പി ടി എന്നിവർ പ്രസംഗിച്ചു
.

