കെപിസിസി പുനഃസംഘടന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഏഴംഗ ഉപസമിതി


തിരുവനന്തപുരം: ഡി.സി.സി, ബ്ലോക്ക് പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏഴംഗ ഉപസമിതി രൂപീകരിച്ചു.
കൊടിക്കുന്നില്‍ സുരേഷ് എം.പി, അഡ്വ.ടി.സിദ്ദിഖ് എം.എല്‍.എ, കെ.സി ജോസഫ് മുന്‍ എം.എല്‍.എ, എ.പി അനില്‍കുമാര്‍ എം.എല്‍.എ, ജോസഫ് വാഴക്കന്‍ മുന്‍ എം.എല്‍.എ, അഡ്വ.കെ ജയന്ത്, അഡ്വ.എം ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.
ജില്ലകളില്‍ നിന്നുള്ള പുനഃസംഘടനാ സമിതി കെ.പി.സി.സിക്ക് കൈമാറിയ ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്‍റുമാരുടെയും പട്ടികയില്‍ നിന്ന് അന്തിമ പട്ടിക തയ്യാറാക്കുകയാണ് ഉപസമിതിയുടെ ചുമതല. ജില്ലാതല ഉപസമിതികള്‍ കെ.പി.സി.സിക്ക് സമര്‍പ്പിച്ച പട്ടിക പരിശോധിച്ച് ജില്ലാ ബ്ലോക്ക് തല പുനഃസംഘടന പട്ടിക പത്ത് ദിവസത്തിനകം കെ.പി.സി.സിക്ക് കൈമാറണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ ഉപസമിതിക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടെ കെ.പി.സി.സി പുനഃസംഘടന അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചും എല്ലാവരുമായും ചര്‍ച്ച നടത്തിയും പരാതികളില്ലാതെയുമാണ് കെ.പി.സി.സി പുനഃസംഘടനയുമായി മുന്നോട്ട് പോയതെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ പറഞ്ഞു.