KERALA
ദുഖ:വെള്ളിദിനത്തിൽ കോലഞ്ചേരി ക്വീൻ മേരീസ് ദേവാലയത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും




കോലഞ്ചേരി: കോലഞ്ചേരി ക്വീൻ മേരീസ് കത്തോലിക്ക പള്ളിയിൽ ദുഃഖ വെള്ളിയാഴ്ച നടക്കുന്ന തിരുകർമ്മങ്ങൾക്ക് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കാർമികത്വം വഹിക്കും. രാവിലെ 6 30 ന് ആരംഭിക്കുന്ന ചടങ്ങിൽ പീഡാനുഭവ ശുശ്രൂഷകൾക്കും വചനപ്രഘോഷണത്തിനും ആഘോഷമായ കുരിശിന്റെ വഴിക്കും ശേഷം കോലഞ്ചേരി ടൗണിലേക്ക് നഗരരി കാണിക്കൽ പരിഹാര പ്രതിക്ഷണവും ഉണ്ടായിരിക്കും.
ശനിയാഴ്ച രാവിലെ 6:30 ന് പുതുവെള്ളം വെഞ്ചിരിപ്പും വിശുദ്ധ കുർബാനയും നടക്കും. ഉയർപ്പ് ഞായറിന്റെ കർമ്മങ്ങൾ ശനിയാഴ്ച രാത്രി 10.30 ന് ആരംഭിക്കും തുടർന്ന് വിശുദ്ധ കുർബാനയും വചന സന്ദേശവും ഉണ്ടായിരിക്കും . രണ്ടാമത്തെ വിശുദ്ധ കുർബാന ഞായറാഴ്ച രാവിലെ 7 മണിക്ക് നടക്കുമെന്നും വികാരി ഫാദർ പോൾ വി മാടൻ അറിയിച്ചു.



