കോലഞ്ചേരി ഗവ.എൽപി സ്കൂളിന് പുതിയ മന്ദിരം; ശിലാസ്ഥാപനം നടത്തി






കോലഞ്ചേരി ഗവ.എൽപി സ്കൂളിന് പുതിയ മന്ദിരം. ജി.സി.ഡി.എ മുൻ ചെയർമാൻ അഡ്വ. സി.എൻ. മോഹനൻ ശിലാസ്ഥാപനം നടത്തി.പി.ടി.എ പ്രസിഡന്റ് ഷിജു ഭാസ്കരൻ അദ്ധ്യക്ഷനായി.
വടവുകോട് ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, പൂതൃക്ക പഞ്ചായത്ത് അംഗം സംഗീത ഷൈൻ, ബ്ളോക്ക് പഞ്ചായത്ത് അംഗം ഷൈജ റെജി, എൻ.വി. കൃഷ്ണൻകുട്ടി, ജോർജ് ഇടപ്പരത്തി, റെജി ഇല്ലിക്കപറമ്പിൽ, ഡാൽമിയ തങ്കപ്പൻ, സി.കെ. വർഗീസ്, കെ.കെ. ഏലിയാസ്, ഹെഡ്മിസ്ട്രസ്റൂബി പോൾ, എം.എൻ. അജിത് എന്നിവർ സംസാരിച്ചു.
117 വർഷം പഴക്കമുള്ള സ്‌കൂളിന് എ.എ. റഹിം എം.പിയുടെ ഫണ്ടിൽ നിന്നും 1.50 കോടി രൂപ ചിലവഴിച്ചാണ് മന്ദിരം നിർമിക്കുന്നത്. 13,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ എട്ട് ക്ലാസ് മുറികൾ, ഓഫീസ്, പാചകപുര, ഭക്ഷണശാല, ലൈബ്രറി, ഐ.ടി ലാബ്, മിനി ഓഡിറ്റോറിയം എന്നിവ സജ്ജീകരിക്കും.



